മദ്യപാനം ഒഴിവാക്കി, മാനസിക ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ച് ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍.

അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.

21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു.

പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം.

ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.

ഇപ്പോള്‍ തന്റെ മാനിസിക ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ടോക്‌സിക്കായ സാഹചര്യമൊരുക്കുന്ന തന്റെ ടീമിനെ മാറ്റി.

ലണ്ടനിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരു ഫ്‌ലാറ്റെടുത്തു. മദ്യം ഒഴിവാക്കി.

നമ്മുടെ സംസ്‌കാരത്തില്‍ മദ്യപാനം എല്ലാത്തിനുമുണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടിയായാലും പ്രണയ നൈരാശ്യമായാലുമൊക്കെ ഡ്രിങ്ക്‌സ്.

ഇതൊഴിവാക്കാന്‍ തീരുമാനിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം തെറാപ്പിക്ക് പോയി. ഇത് തനിക്ക് ഉപകാരപ്പെട്ടെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

screenima.com

or visit us at

Like & Share