പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.
ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി.
കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഇപ്പോള്‍ ബിഗ്ബോസിന്റെ എല്ലാ സീസണിലും തനിക്ക് ക്ഷണം കിട്ടിയിരുന്നു എന്ന് പറയുകയാണ് താരം.
എന്നിട്ടും അതിലേക്ക് പോകാത്തതിന്റെ കാരണവും താരം പറയുന്നു.
ബിഗ് ബോസ് എനിക്കേറ്റവും ഇഷ്ടമുള്ള പരിപാടിയാണ്.
ഞാനും അമ്മയും കല്യാണിയും ചേര്‍ന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നൊരു ഷോ കൂടിയാണിത്.
മുന്‍പ് നടന്ന മിക്ക സീസണുകളിലേക്കും എന്നെ വിളിച്ചിരുന്നു.
പോവണമെന്ന് വിചാരിച്ചെങ്കിലും അടുത്ത പ്രാവിശ്യം ആവട്ടെ എന്ന് കരുതി മാറ്റി വെക്കും.
എപ്പോഴെങ്കിലും പോവാതിരിക്കാന്‍ പറ്റില്ല.
ഇപ്പോള്‍ പോയാല്‍ ശരിയാവില്ലെന്ന് തോന്നാന്‍ കാരണം സിനിമയുള്ളത് കൊണ്ടാണ് എന്നും താരം പറയുന്നു.
or visit us at