ഗ്ലാമറസ് ലുക്കിൽ ശാലിൻ സോയ; ചിത്രങ്ങൾ കാണാം

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്.

അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം.

ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്.

എൽസമ്മ എന്ന ആൺക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്‌ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം.

 ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാൽ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.

Burst

Like & Share

screenima.com