മമ്മൂട്ടിക്ക് വേണ്ടി എഴുതിയ തിരക്കഥ, പിന്നീട് നായകനായത് മോഹന്‍ലാല്‍; സിനിമ സൂപ്പര്‍ഹിറ്റ്

മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍.

നിര്‍ണയത്തില്‍ ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയാന്‍ കല്പകവാടിയാണ് നിര്‍ണയത്തിന്റെ തിരക്കഥയൊരുക്കിയത്

യഥാര്‍ഥത്തില്‍ നിര്‍ണയം സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയാണ്. സംഗീത് ശിവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വളരെ ഗൗരവക്കാരനായ ഒരു ഡോക്ടറായാണ് നിര്‍ണയത്തിലെ നായക കഥാപാത്രത്തെ ആദ്യം തീരുമാനിച്ചിരുന്നത്. അത്തരം വേഷം മമ്മൂട്ടി ഗംഭീരമായി ചെയ്യും എന്നതിനാലാണ് അത്.

എന്നാല്‍, ആ സമയത്ത് മമ്മൂട്ടിക്ക് നല്ല തിരക്കായിരുന്നു. ഡേറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിക്കായി കാത്തുനിന്നാല്‍ സിനിമ വളരെ നീണ്ടുപോകുമെന്ന അവസ്ഥയായി.

അപ്പോഴാണ് മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ സംഗീത് ശിവന്‍ തീരുമാനിച്ചത്.

മമ്മൂട്ടിയുടെ ഡേറ്റ് പെട്ടന്ന് തരപ്പെടില്ലെന്ന് മനസിലായപ്പോള്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നെന്ന് സംഗീത് ശിവന്‍ പറയുന്നു.

വളരെ ഗൗരവക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ഞാനും ചെറിയാന്‍ കല്പകവാടിയും ചേര്‍ന്നെഴുതിയത്. പിന്നീട് മോഹന്‍ലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ ഞങ്ങള്‍ മാറ്റിയെഴുതി. ഹ്യൂമറും റൊമാന്‍സും കൂടുതല്‍ ഉള്‍പ്പെടുത്തി.

സത്യത്തില്‍ ലാലിനായി തിരക്കഥ മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും സംഗീത് ശിവന്‍ പറഞ്ഞു.

screenima.com

or visit us at

Like & Subscribe!