ഗ്ലാമറസ് ലുക്കിൽ വീണ്ടും സാറ അലി ഖാൻ
ബോളിവുഡ് താരം സാറ അലി ഖാന്റെ ഗ്ലാമറസ് ഫൊട്ടോഷൂട്ട് ഒരിക്കൽകൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
കറുത്ത ഡ്രെസിലാണ് ഇത്തവണ താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു.
അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കൊപ്പം നിരന്തരം സമ്പർക്കം പുലർത്താനും സാറ ശ്രമിക്കാറുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാൻ.
26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാർനാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
കേദാർനാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡിൽ തന്റെ വരവറിയിച്ചു.
ഫിലിം ഫെയർ ഉൾപ്പടെ മൂന്ന് അവാർഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.
ഇസ്താംബുളിലെ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
യാത്രയ്ക്കിടയിൽ പകർത്തിയ ബിക്കിനി ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.
screenima.com
or visit us at
Like & Share
Learn more