സാനിയയുടെ സൗന്ദര്യ രഹസ്യം ഇതാണ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.

അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.

ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സൗന്ദര്യം വര്‍ധിക്കാന്‍ താന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച് പറയുകയാണ് താരം.

മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, നാരങ്ങാ നീര് എന്നിവ ചേര്‍ത്തുള്ള മിശ്രിതം ആണ് സാനിയ മുഖത്ത് പുരട്ടുന്നത്.

അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകണം. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖത്തെ പാട് എന്നിവയും മാറും.

നിറവും വെയ്ക്കും. തൈര്, അരിപ്പൊടി, പ!ഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതവും സാനിയ ഉപയോഗിക്കാറുണ്ട്.

ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് കഴുക്കളയണം. മഞ്ഞള്‍ കൊണ്ടുള്ള ഒരു ഫേസ്പാക്കും സാനിയ ഉപയോഗിക്കുന്നു.

screenima.com

or visit us at

Like & Share