സെറ്റിലെ സര്‍പ്രൈസ് ജന്മദിന പാര്‍ട്ടി കണ്ട് താരത്തിന്റെ കണ്ണുനിറഞ്ഞു

താരസുന്ദരി സമാന്തയുടെ 35-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 

 പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കാശ്മീരിലാണ് താരം ഇപ്പോള്‍.

ഈ സിനിമ സെറ്റില്‍വെച്ച് സാമന്തയുടെ പിറന്നാള്‍ ആഘോഷിച്ചു.

വളരെ സര്‍പ്രൈസ് ആയുള്ള ഒരു പാര്‍ട്ടിയാണ് സാമന്തയ്ക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സിനിമയുടെ ഭാഗമാകാത്ത ഒരു സീന്‍ ചിത്രീകരിച്ചാണ് സാമന്തയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്.

ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ടയും ഈ സീനില്‍ സാമന്തയ്‌ക്കൊപ്പം ഉണ്ട്.

ഡയലോഗ് പറയുന്നതിനിടെ വിജയ് ദേവരകൊണ്ട ‘സാമന്ത’ എന്നു വിളിച്ചു. ഇതുകേട്ടതും സാമന്ത ചിരിച്ചു.

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേരിന് പകരം സാമന്ത എന്ന് വിളിച്ചതു കേട്ടപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്ക് തെറ്റുപറ്റിയതാണെന്നാണ് സാമന്ത വിചാരിച്ചത്. 

എന്നാല്‍, വിജയ് ഹാപ്പി ബെര്‍ത്ത്‌ഡെ സാമന്ത എന്നു പറഞ്ഞപ്പോഴാണ് താരത്തിനു കാര്യം മനസ്സിലായത്. 

പിന്നീട് സെറ്റിലെ എല്ലാവരും ചേര്‍ന്ന് സാമന്തയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു.

screenima.com

or visit us at

Like & Share