നാഗചൈതന്യയുടെ അവസാന ഓര്‍മ്മയും മായ്ച്ച് സാമന്ത
തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യസാമന്ത.
അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്.
വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം ആവശ്യമായും വന്നു.
2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കാന്‍ പോകുന്നതായി വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ അത് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പ്രണയത്തിലായിരുന്ന സമയത്ത് നാഗ ചൈതന്യയുടെ പേര് സമാന്ത ടാറ്റൂ ചെയ്തിരുന്നു.
വിവാഹമോചനത്തിന് ശേഷവും ടാറ്റൂ മായ്ക്കാന്‍ നടി തയ്യാറായില്ല.
വയറിന്റെ ഒരു വശത്താണ് ചായ് എന്ന് നടി ടാറ്റൂ ചെയ്തത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ഇവന്റിന് പങ്കെടുത്തപ്പോഴും ഈ ടാറ്റൂ കാണാമായിരുന്നു.
എന്നാല്‍ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ടാറ്റൂ കാണാനില്ല എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
or visit us at