അതീവ ഗ്ലാമറസ് ലുക്കിൽ സാക്ഷി അഗർവാൾ

സാക്ഷി അഗർവാൾ, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല.

എന്നാൽ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

സമൂഹ മാധ്യങ്ങളിലെ സജീവ സാനിധ്യമായ സാക്ഷി അടിക്കടി ആരാധകർക്കായി വീഡിയോയും ഫൊട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്.

ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.

വർക്ക്ഔട്ട് തന്റെ ജീവിത ചര്യകളുടെ ഭാഗമായി കാണുന്ന സാക്ഷി ദിവസത്തിൽ ഏറെ സമയം ജിമ്മിൽ ചെലവഴിക്കാറുണ്ട്.

ആരോഗ്യ കാര്യങ്ങളിലും താരം അതീവ ശ്രദ്ധാലുവാണ്.

ഫിറ്റ്നെസ് വീഡിയോയും ചിത്രങ്ങളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.

ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ പുറത്തെടുത്തതും.

ബിഗ് ബോസിന് പുറമെയും നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്.

അറ്റ്ലി ചിത്രം രാജ റാണിയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

കാല, വിശ്വാസം തുടങ്ങി വമ്പൻ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

screenima.com

or visit us at

Like & Share