സാഗര്‍ ഏലിയാസ് ജാക്കി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു, ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് എഴുതിയത്: എസ്.എന്‍.സ്വാമി

മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഏക സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കി. 

ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജന്മം നല്‍കുകയായിരുന്നു അമല്‍ നീരദ്.

സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയ്ക്കായി തിരക്കഥയെഴുതാന്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു എന്നാണ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ എസ്.എന്‍.സ്വാമി പറഞ്ഞത്.

നിര്‍ബന്ധം കൊണ്ടാണ് സാഗര്‍ ഏലിയാസ് ജാക്കി എഴുതിയതെന്നും എസ്.എന്‍.സ്വാമി ഈ അഭിമുഖത്തില്‍ പറയുന്നു.

എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് എഴുതിയതാണ്. അങ്ങനെ എഴുതിയെങ്കിലും ഞാന്‍ ഹാപ്പിയായിരുന്നില്ല

കാര്യം അമല്‍ നീരദ് നന്നായിട്ടെടുത്തു. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രം കാര്യമായില്ല. അതിന്റെ സ്ട്രക്ച്ചറൊന്നും പോരായിരുന്നു.

കാരമം, എത്ര ശ്രമിച്ചിട്ടും എനിക്ക് ആ കഥ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല,’ എസ്.എന്‍.സ്വാമി പറഞ്ഞു.

screenima.com

or visit us at

Like & Share