ബാഹുബലി 2 വിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍.’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു
മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി.
നിര്‍ബന്ധമായും തിയറ്ററില്‍ പോയി കാണേണ്ട സിനിമയെന്നാണ് പ്രേക്ഷകരുടെ ആദ്യ അഭിപ്രായം
ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമ എക്‌സ്പീരിയന്‍സ് എന്നാണ് മിക്കവരുടേയും അഭിപ്രായം.
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
ആദ്യ പകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് ആര്‍.ആര്‍.ആര്‍. റിലീസ് ചെയ്തത്.
ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
or visit us at