കായികരംഗത്തും കലാരംഗത്തും ഒരുപോലെ മികവ് തെളിയിച്ചവർ വളരെ കുറവാണ്.
എന്നാൽ ബോക്സാറായി എത്തി ഇടിക്കൂട്ടിൽ വെടിക്കെട്ട് തീർത്ത ശേഷമാണ് സിനിമയുടെ ഗ്ലാമറിലേക്ക് റിതിക എത്തുന്നത്.
ബോക്സറായി തന്നെ ആദ്യ ചിത്രത്തിൽ തിളങ്ങിയ റിതിക പിന്നീട് തെന്നിന്ത്യയിലെ സജീവ നായികമാരിൽ ഒരാളാവുകയായിരുന്നു.
മാധവൻ പ്രധാന റോളിലെത്തിയ ഇരുതി സുട്രുവാണ് താരത്തിന്റെ ആദ്യ ചിത്രം.
ഗുരു, ഓ മൈ കടുവുളൈ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ റിതിക തന്റെ സിനിമ ട്രാക്ക് തെളിക്കുകയായിരുന്നു.
ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ദേശിയ പുരസ്കാര വേദിയിൽ പ്രത്യേക ജൂറി പരാമർശം നേടികൊടുത്തു.
സിനിമയുടെ ഗ്ലാമർ ലോകത്തിലേക്ക് എത്തിയെങ്കിലും ഫിറ്റ്നെസ് വിട്ടൊരു കളിക്കും റിതിക റെഡിയല്ല.
ദിവസവും ഒരു നിശ്ചിത സമയം റിതിക വർക്ക്ഔട്ടിനുവേണ്ടി ചെലവഴിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ റിതിക.
വർക്ക്ഔട്ട് വീഡിയോസും ഫൊട്ടോസും അവിടെ പോസ്റ്റ് ചെയ്യാറുമുണ്ട്.
റിതികയുടെ ഹോട്ട് വർക്ക്ഔട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.
or visit us at