വിവാഹത്തിനൊരുങ്ങി റിമി ടോമി; വരന്‍ ആരെന്നോ?
ഗായികയും അവതാരകയുമായ റിമി ടോമി വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വരന്‍ ആരെന്ന് പുറത്തുവിട്ടിട്ടില്ല.
സിനിമ മേഖലയിലുള്ള ഒരു പ്രമുഖനെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തെ കുറിച്ച് റിമി തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.
റിമിയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ റോയ്‌സ് എന്ന യുവാവിനെ റിമി വിവാഹം കഴിച്ചിരുന്നു.
2008 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് 2019 ല്‍ ഇരുവരും നിയമപരമായി പിരിഞ്ഞു.
2002 ല്‍ സൂപ്പര്‍ഹിറ്റായ മീശമാധവനില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍..
എന്ന ഗാനം ആലപിച്ചാണ് റിമി പിന്നണി ഗായികയായി ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു.
മികച്ച സ്റ്റേജ് അവതാരക കൂടിയാണ് താരം. സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
screenima.com
or visit us at
Like & Share
Learn more