പുലിമുരുകനിലെ ജൂലിയെ ഓര്‍മയില്ലേ? നിറവയര്‍ ചിത്രങ്ങളുമായി നടി നമിത
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്.
വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.
സോഷ്യല്‍ മീഡിയയിലും നമിത താരമാണ്.
നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്
നിറവയറില്‍ ഗ്ലാമറസ് ലുക്കിലാണ് നമിത ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു
ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു.
എനിക്കിപ്പോള്‍ നിന്നെ അറിയാം,’ എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആദ്യമായാണ് നമിത ആരാധകരോട് പങ്കുവയ്ക്കുന്നത്.
or visit us at