അതില്‍ നിറയെ മസാലയും ഐറ്റം നമ്പറും; തെന്നിന്ത്യന്‍ സിനിമകള്‍ക്കെതിരെ രശ്മിക മന്ദാന

തെന്നിന്ത്യന്‍ സിനിമകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടി രശ്മിക മന്ദാന.

 തെന്നിന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഗാനങ്ങളില്‍ നിറയെ മാസ് മസാലയും ഐറ്റം നമ്പറുകളും മാത്രമാണ് ഉള്ളതെന്ന് രശ്മിക പറഞ്ഞു.

തന്റെ പുതിയ സിനിമയായ മിഷന്‍ മജ്‌നുവിന്റെ പ്രചാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുന്നതിനിടയ്ക്കാണ് വിവാദ പരാമര്‍ശം കടന്നുവന്നത്.

തന്നെ സംബന്ധിച്ചിടുത്തോളം റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്.

തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണ് ഉള്ളത്.

ഇതെന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്.

 അതെന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നു – രശ്മിക പറഞ്ഞു.

screenima.com

or visit us at

Like & Share