ആരാധകര്‍ക്കായി തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.
ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയിരുന്നു.
പിന്നീടും ഒരുപിടി മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പകർന്നാടിയ രജിഷ തന്റെ മികവ് അടിവരയിട്ടു.
തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.
മിനി സ്ക്രീനിൽ അവതാരികയായാണ് രജിഷ തന്റെ കരിയർ തുടങ്ങുന്നത്.
ബിഗ് സ്ക്രീനിലെത്തിയ ശേഷവും ടെലിവിഷൻ ഷോകളിൽ സജീവ സാനിധ്യമാണ് താരം.
or visit us at