നീലിമയിൽ പൂർണിമ; ഇതെന്ത് മായാജാലമെന്ന് ആരാധകർ

വലിയൊരു താര കുടുംബത്തിന്റെ ഭാഗമാകുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്. 

തന്റേതായ അഭിനയ ശൈലികൊണ്ടും അവതരണ രീതികൊണ്ടും സിനിമകളിലും ടെലിവിഷൻ ഷോകളിലും ഇന്നും സജീവമാണ് ഡിസൈനർ കൂടിയായ പൂർണിമ.

താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

നീല സാരി അണിഞ്ഞുള്ള പൂർണിമയുടെ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 

സന്തൂർ മമ്മി എന്നി വിളിപേരുള്ള താരത്തിന്റെ ഈ ലുക്കിന് പിന്നിലെ മായാജാലം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായാണ് പൂർണിമയുടെ സിനിമ അരങ്ങേറ്റം.

ഈ വർഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രാണ എന്ന ഡിസൈനർ കമ്പനിയിലൂടെ സംരംഭകയുടെ കുപ്പായം കൂടിയണിഞ്ഞ പൂർണിമ അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ പരാജയപ്പെട്ടില്ല. 

താരത്തിന്റെ പല ഡിസൈനുകളും ഫാഷൻ ലോകം ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തവയാണ്.

screenima.com

or visit us at

Like & Share