ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽസ്റ്റൈലൻ ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്

മലയാള സിനിമയിലെ പ്രധാന താരകുടുംബത്തിൽ നിന്നുള്ള പിൻമുറക്കാരിയാണ് പ്രാർത്ഥന ഇന്ദ്രജിത്തിന്റെ. 

താരജോഡികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാർത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.

അതേസമയം പ്രാർത്ഥനയുടെ അനിയത്തി നക്ഷത്ര അഭിനേത്രിയെന്ന നിലയിലാണ് വളർന്നു വരുന്നത്. 

മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ പുരസ്കാരം അടക്കം നേടിയ പ്രാർത്ഥന തന്റെ ഇൻസ്റ്റാ വാളിലും അടിക്കടി പാട്ടുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും താരം പാട്ടുകൾ പാടിയിട്ടുണ്ട്. 

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കുള്ള ചുവട് വയ്പ്പ്. 

തൈഷ് എന്ന ഹിന്ദി ചിത്രത്തിലും ഹെലന്റെ തമിഴ് പതിപ്പിലും താരം പാടിയിട്ടുണ്ട്.

Burst

Like & Share

screenima.com