ഉള്ളുലയ്ക്കും ‘പോര്‍ക്കണ്ട സിങ്കം’;
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം
ഉലകനായകന്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി വന്‍ താരനിരയാണ് വിക്രത്തില്‍ അണിനിരക്കുന്നത്.
ജൂണ്‍ മൂന്നിന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.
വിക്രത്തിലെ ‘പോര്‍ക്കണ്ട സിങ്കം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ റിലീസ് ചെയ്തിട്ടുണ്ട്
പതിഞ്ഞ താളത്തിലുള്ള ഗാനം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതാണ്.
അച്ഛന്‍-മകന്‍ ബന്ധത്തിന്റെ തീവ്രതയാണ് പാട്ടിന്റെ ഇതിവൃത്തം.
രവി.ജി ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിരിക്കുന്നത് വിഷ്ണു എടവനാണ്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലിസ് ചെയ്തിരിക്കുന്നത്.
screenima.com
or visit us at
Like & Share
Learn more