By അനില മൂര്‍ത്തി
feb - 2 2022
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. വമ്പന്‍ തുകയ്ക്കാണ് നെറ്റ്ഫ്ളിക്സ് ഹൃദയം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രണയദിനമായ ഫെബ്രുവരി 14 ന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തുക. പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹൃദയം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 13.84 കോടി കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു.രണ്ട് കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.
or visit us at