ഓരോ പുതിയ ദിവസവും സ്വയം പുതുക്കാനുള്ള അവസരം; വര്‍ക്ക്ഔട്ട് വീഡിയോയുമായി കനിഹ
എന്നും വര്‍ക്ക്ഔട്ട് ചെയ്ത് ഫിറ്റ്‌നെസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടി
കനിഹ. ശരീരവും മനസ്സും ഏറ്റവും പുതുമയോടെ കാത്തുസൂക്ഷിക്കുന്നതില്‍ ബോഡി ഫിറ്റ്‌നെസിന് വലിയ സ്ഥാനമുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.
തന്റെ വര്‍ക്ക്ഔട്ട് വീഡിയോകളും ചിത്രങ്ങളും കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്
അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘
278952666_533102038255923_2733934848537820407_n
278952666_533102038255923_2733934848537820407_n
‘ ഓരോ പുതിയ ദിവസവും സ്വയം നവീകരിക്കാനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്’
എന്ന അടിക്കുറിപ്പോടെയാണ് വര്‍ക്ക്ഔട്ട് വീഡിയോ കനിഹ പങ്കുവെച്ചിരിക്കുന്നത്.
പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
or visit us at