തന്റെ രാഷ്ട്രീയത്തെ എല്ലാവരും ട്രോളുന്നതിനെ കുറിച്ച് രമേഷ് പിഷാരടി
ഉറച്ച കോണ്‍ഗ്രസ് നിലപാടുള്ള സിനിമാക്കാരനാണ് രമേഷ് പിഷാരടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് രമേഷ് പിഷാരടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു
കോണ്‍ഗ്രസ് ആയതുകൊണ്ട് തന്നെ പലരുടേയും ചോദ്യങ്ങളും ട്രോളുകളും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും പിഷാരടി പറയുന്നു.
ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്
കലാകാരന്‍മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്യൂണിസ്റ്റ് നിലപാടുള്ളവരാണ്, ഇടതുപക്ഷത്താണ്.
അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിനു പോയാലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ഇറങ്ങിയാലോ തിരഞ്ഞെടുപ്പിന് നിന്നാലോ
ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യം വരൂ,’ പിഷാരടി പറഞ്ഞു.
Like & Share