ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം തിയറ്ററുകളില്‍, സമ്മിശ്ര പ്രതികരണങ്ങള്‍

സത്യന്‍ അന്തിക്കാട് ചിത്രം ‘മകള്‍’ തിയറ്ററുകളില്‍. വന്‍ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ക്ക് ജന്മം നല്‍കിയ ജയറാം-സത്യന്‍ അന്തിക്കാട് കോംബിനേഷന്‍, 

പ്രിയനടി മീര ജാസ്മിന്റെ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നീ നിലകളിലെല്ലാം ചിത്രത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

ഈ പ്രതീക്ഷകളെ മകള്‍ തൃപ്തിപ്പെടുത്തിയോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം.

സിനിമയ്ക്ക് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. 

കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്ത സത്യന്‍ അന്തിക്കാട് ചിത്രമെന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു.

ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല, മീര ജാസ്മിന്‍ നിരാശപ്പെടുത്തി, 

എല്ലാ അര്‍ത്ഥത്തിലും ഒരു മോശം സിനിമ എന്നിങ്ങനെയാണ് മകള്‍ സിനിമയോടുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

Burst

Like & Share

screenima.com