ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍സും വിഘ്‌നേഷും വിവാഹിതരാകുന്നു

ആരാധകര്‍ കാത്തിരുന്ന താരവിവാഹം ജൂണ്‍ ഒന്‍പതിന്. 

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സിനിമാതാരം വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു.

ആര്‍ഭാടമായി വിവാഹം നടത്താനാണ് ഇരുവരുടേയും തീരുമാനം.

മാലിദ്വീപില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്ന് ഒരുക്കാനാണ് തീരുമാനം

 തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് ഹൈന്ദവ ആചാര പ്രകാരം വിഘ്‌നേഷ് ശിവന്‍ നയന്‍സിന്റെ കഴുത്തില്‍ താലി ചാര്‍ത്തും.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താരയാണ് നേരത്തെ അറിയിച്ചത്.

വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം.

കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും അറിയിച്ച് ഗംഭീരമായിട്ടാകും നടത്തുകയെന്ന ഉറപ്പും അന്ന് നയന്‍സ് നല്‍കിയിരുന്നു.

screenima.com

or visit us at

Like & Share