താന്‍ ഒരിക്കലും സിനിമാ നടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രേക്ഷകരുടെ പ്രിയതാരം രശ്മിക മന്ദാന.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
വളരെ അവിചാരിതമായാണ് സിനിമാ ജീവിതത്തിലേക്ക് എത്തിയത് എന്നാണ് താരം പറഞ്ഞത്.
കോളേജ് കാലത്ത് ഫ്രഷ് ഫെയ്സ് എന്ന മത്സരത്തില്‍ വിജയിച്ചതോടെയാണ് രശ്മികയുടെ ജീവിതം മാറിയത്.
കോളേജിലെ ഒരു അധ്യപിക ആവശ്യപ്പെട്ടതു പ്രകാരമാണ് രശ്മിക മത്സരത്തില്‍ പങ്കെടുത്തത്.
അവിടെ നിന്നുമാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക.
തന്റെ ചിത്രങ്ങളും വിശേഷങ്ങളും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
തെലുങ്ക്, കന്നഡ ഭാഷകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
1996 ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ ജനനം. രശ്മികയ്ക്ക് ഇപ്പോള്‍ 26 വയസ്സ് കഴിഞ്ഞു.
or visit us at