കിടിലൻ വർക്ക്ഔട്ട് ചിത്രങ്ങളുമായി നീരജ

സോഷ്യൽ മീഡിയയിലെ സജീവ സാനിധ്യങ്ങളിൽ ഒരാളാണ് നീരജ ദാസ്.

അഭിനേത്രിയായും മോഡലായും അവതാരികയായുമൊക്കെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും വൈറലാവുകയാണ്.

ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെയും ഗ്ലാമറസ് ലുക്കിലുള്ള ഇത്തരം ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

മോഡലിംഗിലൂടെ നീരജ തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചതോടെ മിനി സ്ക്രീനിലേക്കും എത്തിപ്പെട്ടു.

ടെലിവിഷൻ അവതാരികയായും തിളങ്ങിയ നീരജയെ തേടി ഇപ്പോൾ നിരവധി സിനിമ അവസരങ്ങളും എത്തുന്നുണ്ട്. 

അഭിനയ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരുകാരി.

സമൂഹ മാധ്യമങ്ങളുടെ അനന്ത സാധ്യതകൾ ഏറ്റവും ഭംഗിയായി പ്രയോജനപ്പെടുത്തിയവരിൽ ഒരാളാണ് നീരജയും.

screenima.com

or visit us at

Like & Share