മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയയാണ് നയന എൽസ അനിൽ എന്ന നയന എൽസ.
അഭിനേത്രിയായും മോഡലായും ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് യാതൊരുവിധ വൈമുഖ്യവും താരം കാണിക്കാറില്ല.
ഇടയ്ക്കിടയ്ക്ക് നയനയുടെ വാളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരത്തിൽ ഏറ്റവും ഒടുവിൽ നയന ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രങ്ങളും വൈറലാവുകയാണ്.
ഗ്ലാമറസ് ലുക്കിൽ ഫ്രോക്ക് ധരിച്ചാണ് നയന ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ നയന തമിഴിൽ ചിത്രം ഇടി മിന്നൽ പുയൽ കാഥലിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം കുറിക്കുന്നത്.
2017ലാണ് ചിത്രം റിലീസിനെത്തുന്നത്. അതേവർഷം തന്നെ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസമാക്കിയ നയന മോഡലിങ്ങിനൊപ്പം തന്നെ ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സജീവമാണ്.
or visit us at