മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നവ്യ നായര്‍
മലയാള സിനിമയില്‍ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍.
തനിക്ക് നേരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നവ്യ പറഞ്ഞു
ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്
അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്,’ നവ്യ നായര്‍ പറഞ്ഞു
മലയാള സിനിമയില്‍ പണ്ടത്തെക്കാള്‍ നന്നായി നായികമാര്‍ തമ്മില്‍ പരസ്പരം പിന്തുണയ്ക്കുന്നുണ്ടെന്നും നവ്യ പറഞ്ഞു.
വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
screenima.com
or visit us at
Like & Share
Learn more