മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നൈല ഉഷ.
അവതാരികയായി എത്തി അഭിനേത്രിയായും തിളങ്ങി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.
കഴിഞ്ഞ ദിവസം നൈല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
കറുപ്പിൽ കിടിലൻ ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
2013ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പുണ്യാലൻ അഗർബത്തീസ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
ഇതിന് പിന്നാലെ ഒുപിടി മികച്ച കഥാപാത്രങ്ങൾക്ക് ബിഗ് സ്ക്രീനിൽ ജീവൻ നൽകിയ നൈലയുടെ 2019ൽ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ പ്രകടനം കയ്യടി നേടി.
ഏഷ്യൻ വിഷൻ, വനിത അവാർഡുകളും താരം നേടിയിട്ടുണ്ട്.
ദുബായിൽ സ്ഥിര താമസമാക്കിയ നൈല അവിടെയാണ് എഫ്എം റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതും.
ടെലിവിഷൻ അവതാരികയായും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
or visit us at