വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ് !

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ഏപ്രില്‍ 13 നാണ് ‘ബീസ്റ്റ്’ റിലീസ് ചെയ്യുക.

 റിലീസിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

ബീസ്റ്റിന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

 മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ്.മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്

റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകറിന് ലീഗ് കത്തുനല്‍കി. 

തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകള്‍ എന്നിവയ്ക്ക് പിന്നില്‍ മുസ്ലിമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കുകയാണ്.

ഇത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കും,’ എന്ന് കത്തില്‍ പറയുന്നു.

screenima.com

or visit us at

Like & Share