സീതാരാമം എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ചിത്രത്തിന്റെ പ്രചാരണത്തിനായി ദുല്‍ഖര്‍ കൊച്ചിയിലെത്തിയത് ആരാധകരെ വലിയ രീതിയില്‍ ആവേശത്തിലാക്കിയിരുന്നു.
സീതാരാമം പ്രൊമോഷനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖറിനെ ഈ ചിത്രങ്ങളില്‍ കാണുന്നത്.
സ്റ്റൈലിലും ലുക്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി.
ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുല്‍ഖര്‍ ആരാധകരുടെ മനസ്സുകള്‍ കീഴടക്കി
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റായതോടെ ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നു. പിന്നീട് നിര്‍മാതാക്കള്‍ ദുല്‍ഖറിന്റെ ഡേറ്റിന് വേണ്ടി കാത്തുനില്ക്കുന്ന കാഴ്ചയാണ് കണ്ടത്.
ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ചെല്ലപ്പേരുകള്‍. നടന് എന്നതിനപ്പുറം നിര്‍മാതാവ്, പിന്നണി ഗായകന് എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു.
or visit us at