കറുപ്പില്‍ അതീവ സുന്ദരനായി ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍.

കറുപ്പില്‍ അതീവ സുന്ദരനായാണ് ദുല്‍ഖറിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 

‘നാളേക്ക് വേണ്ടി തയ്യാര്‍?’ എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖര്‍ നായകനാകുന്ന സീതാരാമം നാളെയാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ തന്റെ ജന്മദിനം ആഘോഷിച്ചത്.

1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖറിന്റെ 36-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 

സ്റ്റൈലിലും ലുക്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി.

ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.

screenima.com

or visit us at

Like & Share