മോഹന്‍ലാലിന്റെ ട്വെല്‍ത്ത് മാനില്‍ ആകെ അഭിനയിച്ചിരിക്കുന്നത് 12 പേര്‍ !
ദൃശ്യ 2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വെല്‍ത്ത് മാന്‍
മേയ് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും പ്രദര്‍ശനം.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
സിനിമയില്‍ ആകെ 12 പേരാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് വിവരം.
പോസ്റ്ററില്‍ മോഹന്‍ലാല്‍ അടക്കം 12 പേരെയാണ് കാണിച്ചിരിക്കുന്നത്. മിസ്റ്ററിയാണു പശ്ചാത്തലം.
ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. കെ.ആര്‍.കൃഷ്ണകുമാറിന്റേതാണു തിരക്കഥ. അഞ്ചു നായികമാരുണ്ട് ചിത്രത്തില്‍.
അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ, ഉണ്ണി മുകുന്ദന്‍,
സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ് എന്നിവരാണ് സിനിമയില്‍ മോഹന്‍ലാലിന് പുറമേ അഭിനയിക്കുന്ന പ്രമുഖ താരങ്ങള്‍.
Burst
Like & Share
screenima.com
Learn more