ബിഗ് ബോസിലേക്ക് ഇനി മോഹന്‍ലാല്‍ എത്തില്ല ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് കഴിഞ്ഞ മൂന്ന് സീസണിലും ബിഗ് ബോസിന്റെ അവതാരകനായി എത്തിയത്.

നാലാം സീസണ്‍ ആരംഭിക്കാനിരിക്കെ മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് അവതാരകനായി എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം

ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത. 

ഇത്തവണ മോഹന്‍ലാല്‍ ബിഗ് ബോസ് അവതാരകനായി എത്തില്ലെന്നാണ് സൂചന.

മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയായിരിക്കും ബിഗ് ബോസ് സീസണ്‍ 4 അവതാരകനാകുക എന്നാണ് റിപ്പോര്‍ട്ട്.

നാലാം സീസണിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോള്‍ അതില്‍ കേട്ട തീം സോങാണ് അവതാരകനായി സുരേഷ് ഗോപിയെത്തും എന്ന ആരാധകരുടെ കണക്കുകൂട്ടലിന് പിന്നില്‍.’

ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ ഗാനം ലോഗോ തീം സോങായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സുരേഷ് ഗോപിയുടെ വരവിന് വേണ്ടി ആണോ എന്നും പ്രേക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു

screenima.com

or visit us at

Like & Share