മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറേണ്ടിയിരുന്ന താരം;
വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്.
എന്നാല്‍, സിനിമ ഉപേക്ഷിച്ചതോടെ രാശിയില്ലാത്ത നായികയെന്ന വിശേഷണം വിദ്യ ബാലന് കിട്ടി.
‘ചക്രം’ എന്ന പേരിലാണ് മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ സംവിധായകന്‍ കമല്‍ ഉദ്ദേശിച്ചിരുന്നത്.
ഏതാനും ദിവസത്തെ ഷൂട്ടിങ്ങും നടന്നു. എന്നാല്‍, പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
പൃഥ്വിരാജിനെ നായകനാക്കിയ ചക്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക.
മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് അന്ന് പുറത്തുവന്ന ഗോസിപ്പ്.
എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല.