ഗ്ലാമറസ് ലുക്കില്‍ മീനാക്ഷി
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഭിനേത്രിയും അവതാരകയുമായി മീനാക്ഷി രവീന്ദ്രന്‍
ചുവപ്പില്‍ ഹോട്ടായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍
അഭിനേത്രിയായും അവതാരകയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു
വനിതയുടെയടക്കം കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
നായിക നായകന്‍ എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്
മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിന് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ സജീവമാകുന്നത്.
or visit us at