ശരണ്യയുടെ വീടിന്റെ ആധാരവുമായി ഞാന്‍ മുങ്ങുമെന്ന് പലരും പറഞ്ഞു; നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് സീമ ജി.നായര്‍
ശാരീരികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തന്നാല്‍ ആവുന്നവിധം സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന നടിയാണ് സീമ ജി
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം താരം മുന്‍പന്തിയിലുണ്ട്
നടി ശരണ്യ ശശിക്ക് ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ചപ്പോള്‍ താരത്തിന്റെ ചികിത്സാ സഹായനിധിക്കായി മുന്നിട്ടിറങ്ങിയത് സീമയാണ്.
സ്വന്തമായി ഒരു വീട് വേണമെന്ന ശരണ്യയുടെ ചിരകാല സ്വപ്നത്തിനും ഒപ്പം നിന്നത് സീമയാണ്
എന്നാല്‍, ഇതിന്റെയെല്ലാം പേരില്‍ താന്‍ പൊതുമധ്യത്തില്‍ ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്ന് സീമ പറയുന്നു.
അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും താന്‍ നേരിട്ടിട്ടുണ്ടെന്നാണ് സീമ പറയുന്നത്.
ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നി.
ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്.
ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ല. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക
or visit us at