‘മഞ്ജു വാരിയര്‍ക്ക് ഷൂട്ടിങ്ങിനിടെ അപകടമുണ്ടായി, തലയില്‍ നിന്ന് രക്തം ഒഴുകുകയായിരുന്നു’; നടി രേണു സൗന്ദര്‍
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ആണ് ഉടന്‍ റിലീസ് ചെയ്യാനുള്ള മഞ്ജു വാരിയര്‍ ചിത്രം.
കാളിദാസ് ജയറാമും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.
ജാക്ക് ആന്റ് ജില്‍ ഷൂട്ടിങ്ങിനിടെ മഞ്ജുവിന് ഒരു അപകടമുണ്ടായി. അതേകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രേണു സൗന്ദര്‍.
ജാക്ക് ആന്റ് ജില്ലില്‍ രേണുവും മഞ്ജുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ അവസാന ദിവസത്തെ ചിത്രീകരണ ഷെഡ്യൂളിനിടെയാണ് മഞ്ജുവിന് അപകടമുണ്ടായതെന്ന് രേണു പറയുന്നു.
‘സിനിമയിലെ ഒരു ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണത്തിനിടെ, മഞ്ജു ചേച്ചിക്ക് ഒരു അപകടമുണ്ടായി,
തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു, അത് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച രക്തമാണോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു.
ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ കൊണ്ടുപോയി.
തലയില്‍ മൂന്ന് തുന്നലിട്ടിട്ടും, ഡോക്ടര്‍മാര്‍ മഞ്ജു ചേച്ചിയോട് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടും,
തലയിലെ തുന്നലുമായി അടുത്ത ദിവസം ഷൂട്ട് തുടരുകയും ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു’ – രേണു സൗന്ദര്‍ പറഞ്ഞു.
Burst
Like & Share
screenima.com
Learn more