മഞ്ജരി വിവാഹിതയായി, അതിഥിയായി സുരേഷ് ഗോപിയും

പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 

ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങ്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹശേഷം മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരുന്നു വിവാഹ വിരുന്ന്.

പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. 

ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം.

അന്നത്തെ സൗഹൃദമാണ് പിന്നീട് വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

ചുവന്ന നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ മഞ്ജരി വളരെക്കുറച്ച് ആഭരണങ്ങള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ അണിഞ്ഞത്. 

സുരേഷ് ഗോപിയും ഭാര്യ രാധികയും നവദമ്പതികള്‍ക്ക് ആശംസകളും അനുഗ്രഹങ്ങളുമായി എത്തി. 

screenima.com

or visit us at

Like & Share