ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ പ്രണയിനി; അനസൂയയുടെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ
അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വലിയ വിജയമായി മുന്നേറുകയാണ്.
ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് തെലുങ്ക് നടി അനസൂയ ഭരദ്വാജിന്റേത്.
മമ്മൂട്ടിയുടെ പ്രണയിനിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് അനസൂയ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നടിയെക്കുറിച്ച് നിഷാദ് ബാല എന്ന പ്രേക്ഷകന്‍ മലയാളം മൂവി ആന്‍ഡ് മ്യൂസിക് േഡറ്റ ബേസില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രമായ നാഗയില്‍ (2003) ആയിരുന്നു അവര്‍ ആദ്യമായി അഭിനയിച്ചത്.
അന്ന് ഒരു എക്സ്ട്രാ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം. ‘സിനിമയില്‍ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്.
ഞാന്‍ അന്ന് ജൂനിയര്‍ കോളജിലായിരുന്നു, ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു.
എംബിഎ (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍) പഠിച്ച അവര്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്പോള്‍ ആകസ്മികമായി ഒരു ടെലിവിഷന്‍ കമ്പനിയില്‍ എത്തിപ്പെടുന്നു.