ഏത് ജനറേഷനും മൈക്കിളപ്പന് ഓക്കെയാണ്ഭീ ഷ്മപര്‍വ്വത്തിലെ പിള്ളേര്‍ക്കൊപ്പം മമ്മൂട്ടി

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വലിയ ആരവങ്ങളോട് പ്രദര്‍ശനം തുടരുകയാണ്

മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന പക്കാ ഗ്യാങ്സ്റ്റര്‍ വേഷം തിയറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. 

മമ്മൂട്ടിക്കൊപ്പം വലിയൊരു യുവനിര തന്നെ ഈ സിനിമയില്‍ അണിനിരന്നിട്ടുണ്ട്.

പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം സ്വയം പുതുക്കാനാണ് മമ്മൂട്ടി ഈ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നത്. 

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

നടന്‍ ഫര്‍ഹാന്‍ ഫാസില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്

മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ഫര്‍ഹാന്‍, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, സുഷീന്‍ ശ്യാം എന്നിവരെയാണ് ചിത്രത്തില്‍ കാണുക.

മൈക്കിള്‍ അപ്പയ്ക്ക് ഒപ്പം ഞങ്ങള്‍ എന്നാണ് ഫര്‍ഹാന്‍ കുറിക്കുന്നത്.

screenima.com

or visit us at

Like & Share