മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19 ന് തിയറ്ററുകളിലെത്തുകയാണ്.
ഐ.എഫ്.എഫ്.കെ. വേദിയില്‍ പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടാന്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനു സാധിച്ചിരുന്നു.
തിയറ്ററുകളിലും ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇപ്പോള്‍ ഇതാ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റൊരു സിനിമയ്ക്കായി ഉടന്‍ ഒന്നിച്ചേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ കേട്ടതിനൊപ്പം തന്നെ മറ്റൊരു ചിത്രത്തിന്റെ കഥയും മമ്മൂട്ടി കേട്ടിട്ടുണ്ട്.
ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്.
കോവിഡ് പ്രതിസന്ധികളെല്ലാം പൂര്‍ണമായി അകന്ന ശേഷം ഈ സിനിമയെ കുറിച്ച് ആലോചിക്കാമെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്.
താനും ലിജോയും ഒന്നിലേറെ സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മമ്മൂട്ടി പറഞ്ഞിരുന്നു.
മമ്മൂട്ടി – ലിജോ ബിഗ് ബജറ്റ് ചിത്രം 2023 ല്‍ സംഭവിക്കുമോ എന്നാണ് സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കിയുള്ള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.