തന്റെ സിനിമ വലിയ ആവേശത്തോടെ സ്വീകരിക്കുന്ന ആളുകളോട് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി.
അമല്‍ നീരദ് സംവിധാനം ചെയ്ത് ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
അതിനിടയിലാണ് വൈകാരിക പ്രതികരണവുമായി മമ്മൂട്ടി രംഗത്തെത്തിയത്.
തന്റെ സിനിമയെ ആവേശത്തോടെ സ്വീകരിക്കുന്നവരുടെ സ്‌നേഹം കിട്ടുന്നത് മഹാഭാഗ്യമാണെന്ന് മമ്മൂട്ടി പറഞ്ഞു
ഭീഷ്മ പര്‍വ്വത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഇന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ആലോചിച്ചതാ, പരസ്യമായി പറയേണ്ട ഒരു കാര്യമല്ല. ഞാന്‍ ആലോചിക്കുകയായിരുന്നു
ഈ സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ഉല്ലസിക്കുകയും ഭയങ്കര ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്ക് അറിയില്ല.
ഞാനൊന്നും ഒരു ഉപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല. അതൊരു മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്‌നേഹം കിട്ടുന്നത്,’ മമ്മൂട്ടി പറഞ്ഞു.