വള്ളിയിൽ തൂങ്ങിയാടി മമ്മൂട്ടി നായിക; ആളെ മനസിലായോ?
മലയാളം സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത് തമിഴ് അഭിനേത്രി രമ്യ പാണ്ഡ്യനാണ്.
താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വീക്ക് ഡേ vs വീക്ക് എൻഡ് എന്ന ക്യാപ്ഷനോടെയാണ് താരം മൂന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രറ്റികളിൽ ഒരാൾകൂടിയാണ് രമ്യാ പാണ്ഡ്യൻ.
തമിഴ് ബിഗ് ബോസ് സീസൺ 4ൽ തേർഡ് റണ്ണർഅപ്പും ബിഗ് ബോസ് അൾട്ടിമേറ്റ് സെക്കൻഡ് റണ്ണർഅപ്പുമായിരുന്നു താരം.
കുക്ക് വിത്ത് കോമളി എന്ന കുക്കറി ഷോയിലും താരം രണ്ടാം സ്ഥാനം നേടിയിരുന്നു.
2015ൽ ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമ അരങ്ങേറ്റം.
പിന്നാലെ അഭിനയിച്ച ജോക്കർ, ആൺ ദേവദൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
screenima.com
or visit us at
Like & Share
Learn more