മീശ നീട്ടി വളര്‍ത്തി പരുക്കന്‍ വേഷത്തില്‍ മമ്മൂട്ടി; പുതിയ സിനിമയില്‍ ഇങ്ങനെ

പുതിയ സിനിമയുടെ തിരക്കുകളില്‍ വ്യാപൃതനായി മെഗാസ്റ്റാര്‍ മമ്മൂട്ടി.

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

സിനിമയുടെ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

മീശ നീട്ടി വളര്‍ത്തി, ഷര്‍ട്ടും മുണ്ടും ധരിച്ച് പരുക്കന്‍ ഭാവത്തിലാണ് ഈ ചിത്രങ്ങളില്‍ മമ്മൂട്ടിയെ കാണുന്നത്.

 ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായാണ് തന്റെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് നിസാം ബഷീര്‍ പറയുന്നത്.

മറ്റൊരു നിര്‍മാതാവിനെ തേടി പോകുന്നതിനിടെ മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കാമെന്ന് വാക്ക് നല്‍കിയതെന്നും നിസാം ബഷീര്‍ പറഞ്ഞു.

Burst

Like & Share

screenima.com