സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന താരമാണ് മാളവിക മോഹനന്‍.
താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
‘മഴയുള്ള ദിവസം ചെറിയൊരു തിളക്കം’ എന്ന ക്യാപ്ഷനോടെയാണ് സില്‍വര്‍ നിറത്തിലുള്ള കിടിലന്‍ വസ്ത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍.
പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്.
മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്.
പിന്നീട് കന്നഡയില്‍ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്‌സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.
മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാല്‍ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്.
വിജയിയുടെ മാസ്റ്റര്‍, ധനൂഷിന്റെ മാരന്‍ എന്നിങ്ങനെ സൂപ്പര്‍ താര ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.
or visit us at