അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക

മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ.

പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകൻ കെ.യു മോഹനന്റെ മകളാണ്.

മോഡലിങ് രംഗത്ത് സജീവമായ മാളവികയുടെ ഫൊട്ടോഷൂട്ടുകൾ മുൻപും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്.

ഇപ്പോഴിത തന്റെ പുതിയ ലുക്കിലും ആരാധകരുടടെ കൈയ്യടി നേടിയിരിക്കുകയാണ് താരം.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്.

പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാൽ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്.

വിജയിയുടെ മാസ്റ്റർ, ധനൂഷിന്റെ മാരൻ എന്നിങ്ങനെ സൂപ്പർ താര ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ മാളവിക പ്രത്യക്ഷപ്പെടാറുള്ളത്.

ക്രിസ്റ്റിയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

screenima.com

or visit us at

Like & Share