ഒരിക്കലും ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല: മഡോണ സെബാസ്റ്റ്യന്‍

പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയാണ് താരം.

സംവിധായകരെ അനുസരിക്കാത്ത അഹങ്കാരിയായ നടിയെന്ന വിമര്‍ശനം താന്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് മഡോണ ഇപ്പോള്‍.

 ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറയുന്നതാണ് തനിക്ക് അങ്ങനെയൊരു ചീത്ത പേര് വീഴാന്‍ കാരണമെന്ന് മഡോണ പറയുന്നു.

ഒരിക്കലും ചുംബന രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നു.

അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിര്‍ബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു.

പക്ഷെ താന്‍ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങള്‍ ഉണ്ടായെന്നാണ് മഡോണ പറയുന്നത്.

അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താന്‍ തയ്യാറല്ല.

അത്തരം സിനിമകളില്‍ നിന്നും താന്‍ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.

സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മഡോണ. തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം മഡോണ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share