ബോക്സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷനും ഇനി ഭീഷ്മ പര്‍വ്വത്തിന്റെ പേരില്‍ ! ലൂസിഫര്‍, ബാഹുബലി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വീക്കെന്‍ഡ് കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം കേരളത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.
മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്തത്. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വത്തിന്റെ സംവിധായകന്‍.
അതേസമയം, ചിത്രത്തിന്റെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്
ഒരു മലയാള സിനിമയ്ക്ക് ഇതേ വരെ ലഭിച്ച ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചതെന്നാണ് വിവരം.
എം.കെ.എസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവര്‍സീസ് റൈറ്റ് സ്വന്തമാക്കിയത്.
സിനിമ ഓസ്ട്രേലിയയില്‍ അടക്കം മാര്‍ച്ച് 10 ന് സേഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
or visit us at