നീണ്ട കാലത്തെ പ്രണയം, ആറ് വര്‍ഷത്തെ ഡേറ്റിങ്; രോഹിത് ശര്‍മയുടെ പ്രണയകഥ വായിക്കാം

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാണ് ഇപ്പോള്‍ രോഹിത് ശര്‍മ.

ഭാരിച്ച ഉത്തരവാദിത്തമാണ് രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്

പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ബന്ധപ്പെടലുകളിലൂടെയാണ് രോഹിത് റിതികയെ പരിചയപ്പെടുന്നത്. 

രോഹിത്തും റിതികയും ജനിച്ചത് ഒരേ വര്‍ഷമാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം വെറും എട്ട് മാസം.

സ്‌പോര്‍ട്‌സ് ഇവന്റ് മാനേജര്‍ ആയിരുന്ന റിതിക ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് രാഖി സഹോദരി ആയിരുന്നു. 

ഒരു പരസ്യ ചിത്രീകരണ സമയത്താണ് രോഹിത് ശര്‍മ ആദ്യമായി റിതികയെ കാണുന്നത്. അന്ന് യുവരാജ് സിങ്ങും ഒപ്പമുണ്ടായിരുന്നു.

റിതികയുമായി രോഹിത്ത് വളരെ വേഗം അടുപ്പത്തിലായി. ആ സൗഹൃദം പെട്ടന്നാണ് പ്രണയമായത്.

ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീടാണ് വിവാഹത്തെ കുറിച്ച് ആലോചിച്ചത്.

രോഹിത് ശര്‍മ റിതികയെ പ്രൊപ്പോസ് ചെയ്തത് ഏറെ ആഡംബരമായാണ്. മുംബൈയിലെ ബൊറിവാലി സ്‌പോര്‍ട്‌സ് ക്ലബില്‍ വച്ചാണ് പ്രൊപ്പോസല്‍ നടന്നത്.

11-ാം വയസ്സില്‍ രോഹിത് ക്രിക്കറ്റ് കളി ആരംഭിച്ചത് ഇതേ ഗ്രൗണ്ടില്‍ വച്ചാണ്. 2015 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും എന്‍ഗേജ്‌മെന്റ്. 

ആ വര്‍ഷം തന്നെ ഡിസംബര്‍ 13 ന് ഇരുവരും വിവാഹിതരായി. മുംബൈയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

Burst

Like & Share

screenima.com